ആവേശമായി കല്ല്യാശ്ശേരിയില്‍ UDYF റോഡ്ഷോ
യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുഡിവൈഎഫ് നേതൃത്വത്തില്‍ പഴയങ്ങാടി നിന്നും മൊട്ടാമ്പ്രത്തേക്ക് റോഡ് ഷോ വിത്ത് ഡിജെ സംഘടിപ്പിച്ചു..
കണ്ണൂർ: യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുഡിവൈഎഫ് നേതൃത്വത്തില്‍ പഴയങ്ങാടി നിന്നും മൊട്ടാമ്പ്രത്തേക്ക് റോഡ് ഷോ വിത്ത് ഡിജെ സംഘടിപ്പിച്ചു..
ആവേശോജ്ജ്വലമായ പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു , റോഡ്ഷോയില്‍ ഉടനീളം നിരവധിയായ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ കാണാനും , അഭിവാദ്യമര്‍പ്പിക്കാനും അണിനിരന്നത് കല്ല്യാശ്ശേരിയില്‍ പുതുയുഗ പിറവിക്ക് , വിജയ പ്രതീക്ഷക്ക് കൂടുതല്‍ കരുത്തു പകരുന്നുവെന്ന് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി അഭിപ്രായപ്പെട്ടു.
മൊട്ടാമ്പ്രത്ത് നടന്ന റോഡ് ഷോയുടെ സമാപനത്തില്‍ കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , എസ്.കെ.പി. സക്കറിയ , എന്‍.ജി. സുനില്‍ പ്രകാശ് , വി. രാജന്‍ , എസ്.യു. റഫീഖ് , സന്ദീപ് പാണപ്പുഴ എന്നിവര്‍ സംസാരിച്ചു.
റോഡ്ഷോക്ക് സുധീഷ് വെളളച്ചാല്‍ , പി.പി. രാഹുല്‍ , ഷബീര്‍ മടക്കര , സജ്ഫീര്‍ ഓണപ്പറമ്പ് , ജിജേഷ് ചൂട്ടാട് , ,മുബാരിസ് , ലിഷ മാട്ടുല്‍ , റീന സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.