കണ്ണൂർ കോർപറേഷനിൽ യു.ഡി എഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി

കണ്ണൂർ കോർപ്പറേഷനിൽ ഭരണം നിലനിർത്തിയ തിനെത്തുടർന്ന് നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പലവട്ടം ആനന്ദ നൃത്തം ചവിട്ടി . പടക്കം പൊട്ടിച്ചായിരുന്നു പ്രകടനം .

 

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ ഭരണം നിലനിർത്തിയ തിനെത്തുടർന്ന് നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പലവട്ടം ആനന്ദ നൃത്തം ചവിട്ടി . പടക്കം പൊട്ടിച്ചായിരുന്നു പ്രകടനം . ഭരണം നിലനിർത്തുക മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് അധികം കൂടി ലഭിച്ചപ്പോൾ ആഹ്ലാദ പ്രകടനത്തിനും തിളക്കം കൂടി . ഇത്തവണ 56 ൽ 36 ഇടത്താണ് യു.ഡി.എഫ് കൊടികുത്തിയത്. 

യുഡിഎഫ് കൺവീനർ പി. ടി. മാത്യു, ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് , മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, മുൻ മേയർ മുസ്ലിഹ് മഠത്തിൽ എന്നിവർ തുറന്ന വാഹനത്തിൽ സ്ഥാനാർഥികളോടൊപ്പം സഞ്ചരിച്ച്  ജനത്തെ അഭിവാദ്യം ചെയ്തു. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ലീഗ് പ്രവർത്തകരും കൊടികളും .ബാനറുകളുമായി അണിനിരന്നു. പലതവണ നഗരം ചുറ്റിയായിരുന്നു ആഹ്ലാദപ്രകടനം .