മട്ടന്നൂരിൽ ഏളന്നൂർ ബൂത്തിൽ സംഘർഷം: രണ്ട് യൂ . ഡി . എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു

മട്ടന്നൂർ നഗര സഭയിലെഏളന്നൂർ 49 ബൂത്ത് മമ്പാ ഉൽ ഉലും മദ്രസ്സയിൽ സിപിഎം  അക്രമം നടത്തിയതായി പരാതി. മർദ്ദനത്തിൽ രണ്ട് യു . ഡി എഫ് പ്രവർത്തകർക്ക് പരുക്കേറ്റു.

 

മട്ടന്നൂർ : മട്ടന്നൂർ നഗര സഭയിലെഏളന്നൂർ 49 ബൂത്ത് മമ്പാ ഉൽ ഉലും മദ്രസ്സയിൽ സിപിഎം  അക്രമം നടത്തിയതായി പരാതി. മർദ്ദനത്തിൽ രണ്ട് യു . ഡി എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. യു.ഡി എഫ് ബൂത്ത് ഏജന്റ് പി രാമകൃഷ്ണൻ ,വൈശാഖ് എന്നിവർക്കാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്ക് പറ്റിയത് രണ്ടു പേരെയും ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു കള്ളവോട്ടു ചെയ്തതു ചോദ്യം ചെയ്തതിന് അകാരണമായി മർദ്ദിക്കുകയായിരുന്നു യു.ഡി എഫ് നേതാക്കൾ ആരോപിച്ചു. മർദ്ദനത്തിൽ പരുക്കേറ്റവരെ യൂ. ഡി എഫ് സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി സന്ദർശിച്ചു.