യു ഡി എഫ് വനിതാബൂത്ത് ഏജന്റിന് നേരെ ആക്രമണം; നായ്കുരണ പൊടി വിതറിയതായി പരാതി
പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.
Apr 9, 2026, 16:51 IST
പേരാവൂര്‍: പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറിയാണ് അക്രമിച്ചത്.
വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യു ഡി എഫ് നേതാക്കൾ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.