യുഡിഎഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യം:അഡ്വ.മാർട്ടിൻ ജോർജ്ജ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്. കൊള്ളരുതായ്മകൾ ഇഷ്ടപ്പെടുന്നവരല്ലാതെ  സംതൃപ്തരായ ഒരു വിഭാഗത്തെ പോലും ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനത്ത് കാണാൻ ആവില്ലെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു.  

 


 മാങ്കടവ്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്. കൊള്ളരുതായ്മകൾ ഇഷ്ടപ്പെടുന്നവരല്ലാതെ  സംതൃപ്തരായ ഒരു വിഭാഗത്തെ പോലും ഇടതുഭരണത്തിന് കീഴിൽ സംസ്ഥാനത്ത് കാണാൻ ആവില്ലെന്ന് ഡിസിസി പ്രസിഡണ്ട് പറഞ്ഞു.  പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്രയുടെ പ്രചരണാർത്ഥം യുഡിഎഫ്  അഴീക്കോട്  നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന  പ്രചാരണ യാത്ര മാങ്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ .മാർട്ടിൻ ജോർജ്. ജാഫർ മാങ്കടവ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി ട്രഷറർ കെ പ്രമോദ്,  ഡിസിസി ജനറൽ സെക്രട്ടറിമാരായ  ടി ജയകൃഷ്ണൻ, ടികെ അജിത്, ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ബിജു ഉമ്മർ,കാട്ടാമ്പള്ളി രാമചന്ദ്രൻ, കല്ലിക്കോടൻ രാകേഷ്, വട്ടക്കണ്ടി അഹമ്മദ്കെ.കെ. സിനാജ്, കെ.സന്തോഷ് , സിപി റെഷീദ്കെ രവീന്ദ്രൻ, പി രാജൻ, വി.കെ. അസ്കർ കണ്ണാടി പറമ്പ് ,പിവി രാമചന്ദ്രൻ, കെ.പി മൈമൂനത്ത്, സിപി റഷീദ് തുടങ്ങിയവർ സംസാരിച്ചു. പൂതപ്പാറയിൽ  വാഹന യാത്രയുടെ സമാപന സമ്മേളനം  മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 7ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പുതു യുഗയാത്രയ്ക്ക് കണ്ണൂർ, ധർമ്മടം, അഴീക്കോട് നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ സ്വീകരണം നൽകും.