ഇരിട്ടി നഗരസഭയിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം
യു ഡി എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും.
Jul 31, 2025, 12:22 IST
ഇരിട്ടി : യു ഡി എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും.
വോട്ടർ പട്ടികയിലെ കൃത്രിമവും ഗുരുതരമായ ക്രമക്കേടുകളും തിരുത്തുക എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു യു.ഡി.എഫ് പ്രവർത്തകർ ഇന്ന് രാവിലെ മാർച്ച് നടത്തിയത്.