കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ഉജ്ജ്വലവിജയം

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ഉജ്ജ്വലവിജയം. പാനലിലുള്ള അഞ്ചുപേര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് പാനലിലെ മറ്റ് എട്ടുപേരും  വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 
 
കെ. എം ബാബുജി, എംപി മുഹമ്മദലി, രാജീവന്‍ എളയാവൂര്‍, റെനീഷ് കല്ലാളത്തില്‍,  സുനില്‍ തൂണോളി, പിടി ആശ, കെ എം സാബിറ, ടി. ജയകൃഷ്ണന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ മോഹനന്‍, ടി മുകുന്ദന്‍, കെ ശശീന്ദ്രന്‍, പ്രണവ് കെ വസന്ത്, ടി സി ഷീജ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കണ്ണൂര്‍; കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ഉജ്ജ്വലവിജയം. പാനലിലുള്ള അഞ്ചുപേര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് പാനലിലെ മറ്റ് എട്ടുപേരും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 

കെ. എം ബാബുജി, എംപി മുഹമ്മദലി, രാജീവന്‍ എളയാവൂര്‍, റെനീഷ് കല്ലാളത്തില്‍,  സുനില്‍ തൂണോളി, പിടി ആശ, കെ എം സാബിറ, ടി. ജയകൃഷ്ണന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ മോഹനന്‍, ടി മുകുന്ദന്‍, കെ ശശീന്ദ്രന്‍, പ്രണവ് കെ വസന്ത്, ടി സി ഷീജ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫ് പാനലില്‍ ഏറ്റവും കൂടുതല്‍ വോട്ട് 737 ആണ്. വിമതര്‍ക്ക് 150 ല്‍ താഴെ വോട്ട് മാത്രമാണ് നേടാനായത്. 

905 പേരാണ് ആകെ വോട്ടു ചെയ്തത്. സഹകാരികളുടെയും പൊതുജനങ്ങളുടെയും താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി യുഡിഎഫ് നേതൃത്വത്തിലുള്ള ബാങ്ക്  ഭരണസമിതി നടത്തിയ  പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരമാണ് യുഡിഎഫ് പാനലിന്റെ ഉജ്വലവിജയമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

 പാര്‍ട്ടിയെ ധിക്കരിച്ചു കൊണ്ട് വിമത സ്ഥാനാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്ത കോഡിനേറ്റര്‍മാര്‍ക്ക് സഹകാരികളും യുഡിഎഫ് പ്രവര്‍ത്തകരും നല്‍കിയ  ശക്തമായ തിരിച്ചടിയാണ് ഉജ്ജ്വലവിജയമെന്ന് ബാങ്ക് ചെയര്‍മാന്‍ കെ. പ്രമോദ് പറഞ്ഞു.

ബാങ്ക് ചെയര്‍മാന്‍ പദവിയില്‍  പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ കെ. പ്രമോദ് ഇത്തവണ മത്സര രംഗത്തുനിന്നും മാറി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. നിലവിലെ ഭരണസമിതിയിലെ വൈസ് ചെയര്‍മാനാണ്  എം പി മുഹമ്മദലി,. നിലവിലെ ഡയറക്ടര്‍ രാജീവന്‍ എളയാവൂര്‍, ഡിസിസി സെക്രട്ടറി ടി ജയകൃഷ്ണന്‍ എന്നിവര്‍ പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 18-നാണ് ബാങ്ക്  ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.