സി.പി.എമ്മിനെ ഞെട്ടിച്ച് കണ്ണൂർ മുണ്ടേരിയിൽ യുഡിഎഫ് സമനില : നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കും
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ തട്ടകമായ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സി.പിഎമ്മിനെ ഞെട്ടിച്ച് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. 11 വീതം സീറ്റുകളാണ് എൽഡിഎഫിനും യു ഡി എഫിനും ലഭിച്ചത്
Dec 13, 2025, 14:12 IST
കണ്ണൂർ : സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ തട്ടകമായ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സി.പിഎമ്മിനെ ഞെട്ടിച്ച് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. 11 വീതം സീറ്റുകളാണ് എൽഡിഎഫിനും യു ഡി എഫിനും ലഭിച്ചത്.കെ കെ രാഗേഷിൻ്റെ വാർഡായ പാറോത്തും ചാലിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് എ അനിഷ തോറ്റിരുന്നു.
ഇവിടെ മുസ് ലിംലീഗിലെ പി അഷ്റഫ് ആണ് വിജയിച്ചത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ സഹോദര ഭാര്യയാണ് എം. അനിഷ നിലവിൽ മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാണ് അനിഷ' ഇവരെ ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്ന് സി.പി.എമ്മിനെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുകയും ചെയ്തു. കെ.കെ രാഗേഷ് ഏകപക്ഷീയമായി സ്വന്തം കുടുംബാംഗത്തെ സ്ഥാനാർത്ഥിയാക്കിയെന്ന ആരോപണം ഉയർന്നിരുന്നു