100 ദിനത്തിൽ യു.ഡി.എഫ് സർക്കാരിന് ഫുൾ എ പ്ലസ് ; എൽ ജി എം എൽ  കണ്ണൂർ ജില്ലാ കമ്മിറ്റി

കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത് 100 ദിവസം പിന്നിടുമ്പോൾ സർവ്വ മേഖലയിലും കാലോചിതമായ മാറ്റം വരുത്തി വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ സാധിച്ചത്. 10 വർഷം കേരളം ഭരിച്ച എൽ.ഡി.എഫ് സർക്കാർ സർവ്വ മേഖലയിലും പിന്നോക്കം പോവുകയും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തിട്ടും 100 ദിനം കൊണ്ട് തന്നെ ഇതിനെ മറി കെടക്കാൻ സാധിക്കുന്ന രീതിയിൽ വലിയ വിസ്മയം തീർത്തിരിക്കുകയാണ് യു.ഡി.എഫ് ഗവൺമെൻ്റെന്ന് ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് ( എൽ ജി എം എൽ ) കണ്ണൂർ ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയം ഭരണ മേഖലയിൽ ഇതുവരെയില്ലാത്ത രീതിയിൽ വേഗതയിലുള്ള പ്രവർത്തനമാണ് നടക്കുന്നത് കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറിമാരെ നിയമിച്ച് പദ്ധതി വിഹിതം കൃത്യമായി അനുവദിക്കുകയും ചെയ്ത് തദ്ദേശ സ്വയം ഭരണ സംവിധാനം കാര്യക്ഷമമായിട്ടാണ് മുന്നോട്ട് പോവുന്നത് .എന്നാൽ ഇതിന് വിഘാതം നിൽക്കുന്ന രീതിയിൽ എൽ.ഡി.എഫ് ഭരിക്കുന്ന പല തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും യു.ഡി.എഫ് ഗവൺമെൻ്റിനെതിരെ കള്ള പ്രചരണം നടത്തുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.

 കണ്ണൂർ : കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത് 100 ദിവസം പിന്നിടുമ്പോൾ സർവ്വ മേഖലയിലും കാലോചിതമായ മാറ്റം വരുത്തി വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ സാധിച്ചത്. 10 വർഷം കേരളം ഭരിച്ച എൽ.ഡി.എഫ് സർക്കാർ സർവ്വ മേഖലയിലും പിന്നോക്കം പോവുകയും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തിട്ടും 100 ദിനം കൊണ്ട് തന്നെ ഇതിനെ മറി കെടക്കാൻ സാധിക്കുന്ന രീതിയിൽ വലിയ വിസ്മയം തീർത്തിരിക്കുകയാണ് യു.ഡി.എഫ് ഗവൺമെൻ്റെന്ന് ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് ( എൽ ജി എം എൽ ) കണ്ണൂർ ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

തദ്ദേശ സ്വയം ഭരണ മേഖലയിൽ ഇതുവരെയില്ലാത്ത രീതിയിൽ വേഗതയിലുള്ള പ്രവർത്തനമാണ് നടക്കുന്നത് കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറിമാരെ നിയമിച്ച് പദ്ധതി വിഹിതം കൃത്യമായി അനുവദിക്കുകയും ചെയ്ത് തദ്ദേശ സ്വയം ഭരണ സംവിധാനം കാര്യക്ഷമമായിട്ടാണ് മുന്നോട്ട് പോവുന്നത് .എന്നാൽ ഇതിന് വിഘാതം നിൽക്കുന്ന രീതിയിൽ എൽ.ഡി.എഫ് ഭരിക്കുന്ന പല തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും യു.ഡി.എഫ് ഗവൺമെൻ്റിനെതിരെ കള്ള പ്രചരണം നടത്തുന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
 
 എൽ ജി എം എൽ  നിയോജക മണ്ഡലം കമ്മിറ്റികൾ സെപ്തംബർ 15 നകം പൂർത്തീകരിക്കാനും തുടർന്ന് ജില്ലയിലെ മുഴുവൻ മെമ്പർമാരെയും പങ്കെടുപ്പിച്ച് ഏക ദിന ശിൽപശാല സംഘടിപിക്കാനും തീരുമാനിച്ചു . യോഗത്തിൽ ജില്ലാ പ്രസിഡണ്ട് SkP സക്കരിയ്യ അധ്യക്ഷത വഹിച്ചു .
ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും ട്രഷറർ നസീമ ചാമാളിയത്തിൽ നന്ദിയും പറഞ്ഞു . വൈസ് പ്രസിഡണ്ടുമാരായ വി.എ. റഹീം,സുബൈർ മാസ്റ്റർ, പി.കെ.മുഹമ്മദലി, വി.കെ.പി ഇസ്മയിൽ ,ടി .വി.റാഷിദ സെക്രട്ടറിമാരായ പി.അഷ്‌റഫ് കാഞ്ഞിരോട്,പ്രചിത്ര കെ.വി, ഫാസില കെ.സി,റൈഹാനത്ത് സുബി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.