കല്ല്യാശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

നിയോജക മണ്ഡലം വരണാധികാരി ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

 

 കണ്ണൂര്‍: കല്ല്യാശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കണ്ണൂർ ഡിസിസി ഓഫീസില്‍ എത്തിച്ചേര്‍ന്ന സ്ഥാനാര്‍ത്ഥിയെ ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ നേതാക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന്  സ്വീകരിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം കെ.സുധാകരന്‍ എം പി യുടെ നടാലിലെ വീട്ടിലെത്തി   സന്ദര്‍ശിച്ച് അനുഗ്രഹം തേടിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കളക്ട്രേറ്റ് വളപ്പില്‍ എത്തിച്ചേര്‍ന്നത്.

നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കണ്ണൂര്‍ കാല്‍ടെക്സ് പരിസരത്തു നിന്നും പ്രകടനമായാണ് സ്ഥാനാര്‍ത്ഥി നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എത്തിയത്. നിയോജക മണ്ഡലം വരണാധികാരി ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.  സ്ഥാനാര്‍ത്ഥിക്കൊപ്പം നേതാക്കളായ കെപിസിസി മെമ്പര്‍ എം.പി. ഉണ്ണികൃഷ്ണന്‍ , ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. നൗഷാദ് വാഴവളപ്പില്‍ , അഡ്വ. കെ. ബ്രിജേഷ് കുമാര്‍ , യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.ജി. സുനില്‍ പ്രകാശ് , കണ്‍വീനര്‍ എസ്.കെ.പി. സക്കറിയ , കല്ല്യാശ്ശേരി - മാടായി  ബ്ലോക്ക് കോണ്‍ഗ്രസ്( പ്രസിഡണ്ടുമാരായ കൂനത്തറ മോഹനന്‍ , വി.രാജന്‍ , മുസ്ലിം ലീഗ് നേതാവ് എ.പി. ബദറൂദ്ദിന്‍ , ബഷീര്‍ , സിഎംപി നേതാവ് രഘു , സന്ദീപ് പാണപ്പുഴ , ലിഷ ജെസ്സി  തുടങ്ങിയവര്‍ സംബന്ധിച്ചു.