പി.ആർ രാമവർമ്മ രാജാ സ്മൃതി മണ്ഡപത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.സജീവ് ജോസഫ് പുഷ്പാർച്ചന നടത്തി

മലയോരത്തിൻ്റെ വികസനത്തിന് പുതു ജീവൻ നൽകിയ പി.ആർ രാമവർമ്മ രാജായുടെ മകൻ അജിത്ത് വർമ്മയുടെ  കുടുംബാംഗങ്ങളെ  സന്ദർശിച്ച ശേഷം രാജയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

 

ആലക്കോട് : മലയോരത്തിൻ്റെ വികസനത്തിന് പുതു ജീവൻ നൽകിയ പി.ആർ രാമവർമ്മ രാജായുടെ മകൻ അജിത്ത് വർമ്മയുടെ  കുടുംബാംഗങ്ങളെ  സന്ദർശിച്ച ശേഷം രാജയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ആലക്കോട് മേഖലയ്ക്ക് രാമവർമ്മ രാജ നൽകിയ സംഭാവനകൾ വിലമതിക്കപ്പെടാത്തതാണെന്ന് അഡ്വക്കറ്റ് സജീവ് ജോസഫ് പറഞ്ഞു.

 യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ്  വെക്കത്താനം,പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ബോബി, വൈസ് പ്രസിഡൻറ് ആയിഷ പി സി ,   കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു പള്ളിപ്പുറം , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാഹുൽ രവി, മെമ്പർമാരായ ബുഷ്റ യു എം , സുനോജ് പാറയ്ക്കൽ,ജോൺസൺ ചിറവയലിൽ, വി വി അബ്ദുള്ള , ഖലീൽ റഹ്മൻ, വർഗ്ഗീസ് പയ്യംപ്പള്ളി, അപ്പുക്കുട്ടൻ സ്വാമി മഠം എന്നിവർ പങ്കെടുത്തു.