മുല്ലക്കൊടിയിൽ അക്രമത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുഡിഎഫ് ബൂത്ത് ഏജൻ്റിൻ്റെ വീടും തകർത്തു

മുല്ലക്കൊടിയുപി സ്കൂളിലെ യുഡിഎഫ് പോളിങ് ഏജൻ്റ് ഭാസ്കരൻ്റെ വീട് അക്രമികൾ തകർത്തു.

 

മയ്യിൽ: മുല്ലക്കൊടിയുപി സ്കൂളിലെ യുഡിഎഫ് പോളിങ് ഏജൻ്റ് ഭാസ്കരൻ്റെ വീട് അക്രമികൾ തകർത്തു. ഇന്നലെ രാത്രിയാണ് സംഘടിതാരാ യെത്തിയ ഇരുപതോളംസിപിഎം പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം അടിച്ചു തകർത്തത്. വീടിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ അകത്ത് കയറി വീടിനകത്തെ ഗാർഹിക ഉപകരണങ്ങൾ അടിച്ചു തകർത്തു. 

ഫർണിച്ചറുകളും മറ്റു ഉപകരണങ്ങളും തകർത്തു വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും തല്ലി തകർത്തു. മുല്ലക്കൊടി യു പി സ്‌കൂളിലെയു ഡി എഫ്  ബൂത്ത് ഏജൻ്റായ പി. ഭാസ്കരൻ, മയ്യിൽ മണ്ഡലം പ്രസിഡൻ്റ് സി എച്ച് മൊയ്തീൻ ഷംസീർ മയ്യിൽ, ഷൈജു മുല്ലക്കൊടി, ആർ പി ഫാറൂഖ് എന്നിവർക്ക് പോളിങ് കഴിഞ്ഞ് മടങ്ങി പോകുന്നതിനിടെ മർദ്ദനമേറ്റിരുന്നു  ഇതേ തുടർന്ന് വൈകിട്ട് 6.30 ന്എൽ ഡി എഫ് ബൂത്ത് ഏജൻ്റായ പി പി പ്രകാശനെ (50) ഭാസ്കരൻ്റെ സഹോദരനും കോൺഗ്രസ് പ്രവർത്തകനുമായ പി കൃഷ്ണൻ കൈയ്യിൽ കരുതിയ കത്തി കൊണ്ടു കുത്തി പരുക്കേൽപിച്ചിരുന്നു പരുക്കേറ്റ പ്രകാശൻ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. 

അക്രമം നടത്തിയ പി കൃഷ്ണനെ വധശ്രമ കേസ് ചുമത്തി മയ്യിൽ പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.മയ്യിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ വെള്ളിയാഴ്ച്ച രാവിലെ അക്രമികൾ അടിച്ചു തകർത്തിരുന്നു. മയ്യിൽ മേഖലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി പൊലിസ് സുരക്ഷ ശക്തമാക്കിയതായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പിനിധിൻ രാജ് അറിയിച്ചു.