കണ്ണൂർ മൈലുള്ളി മെട്ടയിൽ യു.ഡി എഫ് ബൂത്ത് എജൻ്റിന് നേരെ അക്രമം, തലയ്ക്ക് അടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ധർമ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയിൽ കോൺഗ്രസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. യൂ . ഡി എഫ് ബൂത്ത് ഏജൻ്റായ കുഴിയിൽ പീടികയിലെ

 

മമ്പറം : ധർമ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയിൽ കോൺഗ്രസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. യൂ . ഡി എഫ് ബൂത്ത് ഏജൻ്റായ കുഴിയിൽ പീടികയിലെ പ്രഭാകരനാണ് (70 ) പരുക്കേറ്റത്. ബുധനാഴ്ച്ച രാത്രി എഴുപതാം നമ്പർ ബൂത്തായ കീഴത്തൂർ യു. പി സ്കൂൾ ഏജൻ്റിനോടൊപ്പം സന്ദർശിച്ചു മടങ്ങുകയായരുന്ന പ്രഭാകരനെതലയ്ക്ക് മാരകായുധം കൊണ്ടു അടിച്ചു

പരുക്കേൽപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപിച്ചു. പരാജയ ഭീതിയെ തുടർന്ന് ധർമ്മടം മണ്ഡലത്തിൽ സിപിഎം അക്രമം അഴിച്ചു വിടുന്നത് തുടരുകയാണെന്ന് യു.ഡി എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ് ആരോപിച്ചു.

അക്രമത്തിന് നേതൃത്വം നൽകിയ സി പി എം പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലിസും തെരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.