യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പെൻഷൻകാരെ ചേർത്തുനിർത്തും: അഡ്വ. കരീം ചേലേരി

പെൻഷൻകാരുടെ പ്രശ്നങ്ങളിൽ വരുന്ന യുഡിഎഫ് സർക്കാർ നീതിപൂർവകമായി ഇടപെടുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സ്ഥാനാത്ഥി അബ്ദുൽ കരീംചേലേരി പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് കെ.ഗീത അധ്യക്ഷത വഹിച്ചു.

 

കണ്ണൂർ:  പെൻഷൻകാരുടെ പ്രശ്നങ്ങളിൽ വരുന്ന യുഡിഎഫ് സർക്കാർ നീതിപൂർവകമായി ഇടപെടുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സ്ഥാനാത്ഥി അബ്ദുൽ കരീംചേലേരി പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് കെ.ഗീത അധ്യക്ഷത വഹിച്ചു.

 വരും ദിവസങ്ങളിൽ പ്രചരണ രംഗത്ത് സജീവകാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് എം പി വേലായുധൻ സ്ഥാനാർത്ഥിയെ ഷാളണിയിച്ചു സ്വീകരിച്ചു. ചടങ്ങിൽ  ഡിസിസി ട്രഷറർ കെ. പ്രമോദ്, കെ.എസ്.എസ്.പി.എ. ഭാരവാഹികളായ കെ.സി.ശ്രീജിത്ത് , പി.അബൂബക്കർ, തങ്കമ്മ വേലായുധൻ, കെ.ഉഷാകുമാരി, എം.കെ.ദിവാകരൻ, സി.ആർ. ഉഷ, എം.കെ.ഉഷ, പവിത്രൻ പി.വി, എം.കെ.ഗീത, കെ.കെ.അനിൽകുമാർ, ഇ.ഉഷ, കെ.ബാബു, കെ.എം.ഗംഗാധരൻ, ടി.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു.