കനത്ത മഴയില്‍ കണ്ണൂർ മുഴക്കുന്നിലും ഇരിട്ടിയിലുമായി  രണ്ട് വീടുകള്‍  തകര്‍ന്നു
 

ഇരിട്ടി മേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ മുഴക്കുന്നിലും ഇരിട്ടിയിലുമായി രണ്ട് വീടുകള്‍ തകര്‍ന്നു. മുഴക്കുന്ന് പഞ്ചായത്തില്‍  ചാക്കാട്ടെ പുതിയ പുരയില്‍ പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ്  തകര്‍ന്നു വീണത്. 
 
ഇരിട്ടി വള്ളിയാട്  ചെറുവോടിലെ കെ. വിജയന്‍ നമ്പ്യാരുടെ വീടിന്റെ മേല്‍ക്കൂരയും കനത്ത മഴയില്‍ തകര്‍ന്നു

കണ്ണൂർ : ഇരിട്ടി മേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ മുഴക്കുന്നിലും ഇരിട്ടിയിലുമായി രണ്ട് വീടുകള്‍ തകര്‍ന്നു. മുഴക്കുന്ന് പഞ്ചായത്തില്‍  ചാക്കാട്ടെ പുതിയ പുരയില്‍ പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ്  തകര്‍ന്നു വീണത്. 

ബുധനാഴിച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഈ സമയം പ്രസാദിന്റെ ഭാര്യ ഷീജ, ഏഴും, മൂന്നര വയസ്സുമുള്ള  രണ്ടു കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  ഇതോടെ ഓടിട്ട വീട് വാസ യോഗ്യമല്ലാതായി. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് പലയിടങ്ങളിലായി വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഇരിട്ടി വള്ളിയാട്  ചെറുവോടിലെ കെ. വിജയന്‍ നമ്പ്യാരുടെ വീടിന്റെ മേല്‍ക്കൂരയും കനത്ത മഴയില്‍ തകര്‍ന്നു. ഈ സമയം വീട്ടില്‍ ആളില്ലാത്തതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വിജയനും ഭാര്യ ശ്രീദേവിയുമാണ് ഈ വീട്ടില്‍ താമസം. ഇപ്പോള്‍ ഇവര്‍ സമീപത്തെ വീട്ടിലേക്ക് താമസം മാറി. വാര്‍ഡ് കൗണ്‍സിലറും വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

എടൂര്‍ - മണത്തണ മലയോര ഹൈവേയില്‍  കാപ്പുംകടവില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വിളക്കൊടിലെ വൈറ്റ് ഗാര്‍ഡ് വളന്റ്‌റിയര്‍മാരും ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിശമനസേനയും ചേര്‍ന്ന്  ചേര്‍ന്ന് മരം മുറിച്ചുമാറ്റി പുലര്‍ച്ചെ മൂന്നു മണിയോടെ  ഗതാഗതം പുനസ്ഥാപിച്ചു.