കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത്ഏഴുഗ്രാമോളം എം.ഡി.എം. എയുമായി രണ്ടു പേർ പിടിയിൽ. കൊളച്ചേരി സ്വദേശി കെ പി സജ്‌ഫീർ, തലശ്ശേരി സ്വദേശി എ. റിയാസ് എന്നിവരാണ് അറസ്റ്റിലായത്.

 


കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത്ഏഴുഗ്രാമോളം എം.ഡി.എം. എയുമായി രണ്ടു പേർ പിടിയിൽ. കൊളച്ചേരി സ്വദേശി കെ പി സജ്‌ഫീർ, തലശ്ശേരി സ്വദേശി എ. റിയാസ് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി പി സുഹൈലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു.