കണ്ണൂരിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റായി ടി.വി ഷമീമ അധികാരമേറ്റു
കണ്ണൂരിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റായി ടി.വി ഷമീമ അധികാരമേറ്റു
കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് തുടര്‍ ഭരണം.രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച ടി.വി ഷമീമ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു.റിട്ടേനിംഗ് ഓഫീസര്‍ വിനേഷ് വടക്കേ തോട്ടത്തില്‍ സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.13 വോട്ടുകള്‍ നേടിയാണ് ടി.വി ഷമീമ വിജയിച്ചത്.19 അംഗങ്ങളില്‍ 18 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.ബിജെപി മെമ്പര്‍ ഗീത വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി ദീപക്ക് അഞ്ച് വോട്ടാണ് ലഭിച്ചത്.
2015-2020 പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴസനായും,2020-25 എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും, കോളച്ചേരി പഞ്ചായത്ത് വനിത ലീഗ് പ്രസിഡൻ്റായും ടി.വി ഷമീമ പ്രവർത്തിച്ചിട്ടുണ്ട്.കമ്പില്‍ വാര്‍ഡില്‍ നിന്നും രണ്ടാം തവണയാണ് വിജയിച്ചത്.
വൈസ് പ്രസിഡന്റ്ായി 19ാം വാര്‍ഡില്‍ വിജയിച്ച കെ വത്സന്‍ അധികാരമേറ്റു. പ്രസിഡന്റ് ടി.വി ഷമീമ സത്യ വാചകം ചൊല്ലി കൊടുത്തു.13 വോട്ടുകള്‍ നേടിയാണ് കെ വത്സന്‍ വിജയിച്ചത്.19 അംഗങ്ങളില്‍ 18 പേര്‍ വോട്ട് രേഖപ്പെടുത്തി.ബിജെപി മെമ്പര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ കെ.പി സജിവന് അഞ്ച് വോട്ടുകളാണ് ലഭിച്ചത്.