കണ്ണൂരിൽ ടി വി കെ അനുസ്മരണവും സ്കോളർഷിപ്പ്  വിതരണവും നടത്തി

പ്രശസ്ത പത്രപ്രവർത്തകൻ ടി വി കെ യുടെ ഇരുപതാം ചരമവാർഷികദിനചാരണം ചെറുകുന്ന് സൂര്യ ഓഡിറ്റോറിയത്തിൽ നടന്നു. സി പി ഐ സംസ്ഥാന സമിതി അംഗം സി എൻ ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ പി വി ബാബു രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

 

ചെറുകുന്ന്:പ്രശസ്ത പത്രപ്രവർത്തകൻ ടി വി കെ യുടെ ഇരുപതാം ചരമവാർഷികദിനചാരണം ചെറുകുന്ന് സൂര്യ ഓഡിറ്റോറിയത്തിൽ നടന്നു. സി പി ഐ സംസ്ഥാന സമിതി അംഗം സി എൻ ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ പി വി ബാബു രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ കെ എച്ച സുബ്രമണ്യൻ സ്കോളർഷിപ്പ് തരണം ചെയ്തു സമിതി സെക്രട്ടറി ടി വി രാഘവൻ, എം വി ബാലകൃഷ്ണൻ, ടി വി  ഗോകുലൻ എന്നിവർ പ്രസംഗിച്ചു.

പിവിഅരവിന്താക്ഷൻ,കെ ചന്ദ്രൻ എന്നിവർ നേതൃത്വം നെൽകി. റിയാരാജേഷ്, ഷമ്ര ഷൈഖാ കെ വി, അനാമിക പ്രേമരാജൻ ആയിഷ റുമാന കെ ജിഎച്ച എസ് എസ് ചെറുകുന്ന്, നന്ദന ഇ, ഫിദ ഷാഹുൽ ഹമീദ്  ഇ.എം.എസ് സ്മാരക എച്ച എസ് എസ്  പാപ്പിനിശ്ശേരി, പ്രജക്ത രാജീവ്‌ ബി പി, ഹാജിറ സമീർ, അർഷിത ഇ വി, ഗവ വെൽഫയർ എച്ച എസ് എസ്, അതിനാഥ് കൃഷ്ണ സി കെ, ദേവാനന്ദ സുജിത്ത്  ചിറക്കൽ രാജാസ് എച്ച എസ് എസ്, നദിയാ യൂ  വി ജി ജി വി എച്ച എസ് എസ് ചെറുകുന്ന് എന്നിവർ സ്കോളർഷിപ്പ്  ഏറ്റുവാങ്ങി.