കണ്ണൂർ എ.ഡി.എമ്മിൻ്റെ മരണം: ടി.വി പ്രശാന്തൻ പൊലിസ് സ്റ്റേഷനിൽ ഹാജരായി

എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പെട്രോൾ പമ്പ് സംരഭകനായ ടി.വി പ്രശാന്തൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരായി. ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മുൻപിലാണ് പ്രശാന്തൻ ഹാജരായത്.

 

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പെട്രോൾ പമ്പ് സംരഭകനായ ടി.വി പ്രശാന്തൻ കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഹാജരായി. ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്ക് മുൻപിലാണ് പ്രശാന്തൻ ഹാജരായത്. ദിവ്യയുടെ മൊഴിയുമായി ബന്ധപ്പെട്ട വ്യക്തത വരുത്തുന്നതിനാണ് പ്രശാന്തൻ ഹാജരായത്. 

അതേസമയം എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് രാത്രി പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ വീട്ടിലേക്ക് യാത്ര തിരിക്കുമെന്ന വിവരമുണ്ട്.