ആദ്യം പരിഭ്രാന്തി, പിന്നെ ആശ്വാസം; അഴിക്കോട് സുനാമി മോക്ക് ഡ്രിൽ നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപന തല സുനാമി പ്രതിരോധ പരിപാടികളുടെ ഭാഗമായി അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം ദുരന്ത നിവാരണ അതോറിറ്റി, ഫയർ ഫോഴ്സ്, പൊലിസ് സംയുക്തമായി മോക്ക് ഡ്രിൽ നടത്തി.

 

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തല സുനാമി പ്രതിരോധ പരിപാടികളുടെ ഭാഗമായി അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം ദുരന്ത നിവാരണ അതോറിറ്റി, ഫയർ ഫോഴ്സ്, പൊലിസ് സംയുക്തമായി മോക്ക് ഡ്രിൽ നടത്തി. ലോക സുനാമി പ്രതിരോധ ദിനത്തിൻ്റെ ഭാഗമായി അഴിക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡായ ലൈറ്റ്ഹൗസ് ഗ്രൗണ്ടിലാണ് മോക്ഡ്രിൽ നടത്തിയത്. 

രാവിലെ 9.30 ന് പ്രതീകാത്മക സുനാമി മുന്നറിയിപ്പിൻ്റെ ഭാഗമായി സൈറൺ മുഴക്കുകയും കടലോരത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ആംബുലൻസിൽ കൊണ്ടുപോവുകയും ചെയ്തു. സൈറൺ കേട്ട് ആരും പരിഭ്രാന്തരാകരുതെന്ന് ഇന്നലെ തന്നെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.