എഡിഎം നവീൻ ബാബുവിൻ്റെ മരണം: ജില്ലാ കലക്ടർക്കെതിരെ നടപടി വേണമെന്ന് ടി എസ് പ്രദീപ്
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർക്കെതിരെയും നടപടി വേണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ടി എസ് പ്രദീപ് പറഞ്ഞു.
Oct 23, 2024, 09:56 IST
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർക്കെതിരെയും നടപടി വേണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ടി എസ് പ്രദീപ് പറഞ്ഞു. കേരള ആനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു പ്രദീപൻ.
നവീൻ ബാബുവിൻ്റെ ഭാര്യക്ക് ഭർത്താവിനെയും രണ്ട് പെൺകുട്ടികൾക്ക് അച്ഛനെയുമാണ് നഷ്ടപ്പെട്ടത്. നവീൻ ബാബുവിൻ്റെ മരണകാരണത്തിൽ നിന്നും ജില്ലാ കലക്ടർക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല. സഹപ്രവർത്തകരോട് രാജവാഴ്ചക്കാലത്തെ രാജാവിനെ പോലെയാണ് ജില്ലാ കലക്ടർ പെരുമാറുന്നത്. അക്കാദമിക് വിവരം മാത്രമുള്ള
കലക്ടർക്ക് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും പ്രദീപൻ പറഞ്ഞു.