കുരുന്നുകൾക്ക് പറക്കാൻ ചിറകേകി തൃച്ചംബരം യു.പി സ്കൂളിലെ പ്രവേശനോത്സവം
തൃച്ചംബരം യു.പി സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. പി ടി എ പ്രസിഡന്റ് വി.വി. രാജേഷിൻ്റെ അധ്യക്ഷതയിൽ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം തളിപറമ്പ് ഇൻസ്പെകടർ ഓഫ് പോലീസ് ഷാജി പട്ടേരി നിർവഹിച്ചു.
Jun 4, 2025, 09:21 IST
തളിപ്പറമ്പ : തൃച്ചംബരം യു.പി സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. പി ടി എ പ്രസിഡന്റ് വി.വി. രാജേഷിൻ്റെ അധ്യക്ഷതയിൽ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം തളിപറമ്പ് ഇൻസ്പെകടർ ഓഫ് പോലീസ് ഷാജി പട്ടേരി നിർവഹിച്ചു. സ്കൂൾ മാനേജർ സി.വി. സോമനാഥൻ, സ്കൂൾ സൊസൈറ്റി പ്രസിഡണ്ട് പി. ഗോവിന്ദൻ, കൗൺസിലർ പി.വി സുരേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സി.പി. ശ്രീധരൻ, മദർ പി ടി എ പ്രസിഡന്റ് യു.പ്രിയ, സീനിയർ അസിസൻ്റ് കെ.വി. സജിനി , എസ്. ആർ. ജി കൺവീനർ ടി. അംബരീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രധാന അധ്യാപിക എം.വി ശോഭന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. എൽ. കെ.ജി, യു. കെ ജി , ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റും എല്ലാ കുട്ടികൾക്ക് മധുരം വിതരണവും ചെയ്തു.