തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര  ഉത്സവത്തിന്  കൊടിയേറി

തളിപ്പറമ്പ : മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പിന് സമ്മാനിക്കുക.

ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി  ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തന്ത്രി  കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയാണ് കൊടിയേറ്റ് നിർവഹിച്ചത്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ക്ഷേത്രത്തിലെ മഹോത്സവവും ആചാരാനുഷ്ഠാനങ്ങളാല്‍ വിഖ്യാതമാണ്.  കംസവധ ശേഷമുള്ള ഭഗവാന്റെ ഭാവമാണ് ഇവിടുത്തെ കണ്ണനെന്നാണ് വിശ്വാസം. പ്രിയ ജ്യേഷ്ഠനായ ബലരാമന്‍  കണ്ണന്റെ കളിക്കൂട്ടുകാരന്‍ കൂടിയാണ്. ബലരാമകൃഷ്ണന്മാരുടെ ലീലകളാല്‍ സമ്മോഹനമാണ് കുംഭത്തില്‍ കൊടിയേറുന്ന തൃച്ചംബരം ക്ഷേത്രോത്സവം.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ  ദേശീയ പാതയിലുള്ള പൂക്കോത്ത് നടയിലാണ് പ്രധാന ഉത്സവം . ജ്യേഷ്ഠനായ ബലരാമന്‍ സ്വന്തം ക്ഷേത്രമായ മഴൂരില്‍ നിന്നും എഴുന്നള്ളി 14 ദിവസം അനുജന്റെ ക്ഷേത്രത്തില്‍ താമസിക്കും .