കണ്ണൂരിൽ ഭർതൃവീട്ടിൽ കുഴഞ്ഞുവീണ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു

ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികില്‍സയിലായിരുന്ന യുവതി മരണമടഞ്ഞു .

 


തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികില്‍സയിലായിരുന്ന യുവതി മരണമടഞ്ഞു .പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട ദിവ്യ(40)യാണ് മരണമടഞ്ഞത്.ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയക്കിടെ മരണമടയുകയായിരുന്നു.
മകന്‍: ആഷിന്‍.

പരേതനായ പയ്യരട്ട ദാമോദരന്‍ _  കെ.നാരായണി ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ദീപ(മുതുകുട), ദിലീപന്‍. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഏപ്രില്‍-1) ഉച്ചക്ക് 12 യ്ക്ക് മണി മുതല്‍ പനങ്ങാട്ടൂരിലും ഒരുമണി മുതല്‍ ചെനയന്നൂരിലെ വീട്ടിലും പൊതുദര്‍ശനം.ശവസംസ്‌കാരം ഉച്ചക്ക് രണ്ടുമണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍.