കൂത്തുപറമ്പ് ആറാം മൈലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാർക്ക് പരുക്കേറ്റു

കൂത്തുപറമ്പ് : ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ടെംപോ ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.

കൂത്തുപറമ്പ് : ആറാംമൈൽ കുന്നിനു മീത്തൽ പെട്രോൾ പമ്പിന് സമീപം ടെംപോ ട്രാവലറും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.

കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 6.40 നായിരുന്നു അപകടം