ട്രാൻസ്ജെൻഡർമാർക്ക് ഇൻഷൂറൻസ് പരിരക്ഷ വേണം : കൽക്കി സുബ്രഹ്മണ്യം
ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേകം റേഷൻ കാർഡ് സർക്കാർ അനുവദിക്കണമെന്ന് ലോകപ്രശസ്ത ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യം കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ : ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേകം റേഷൻ കാർഡ് സർക്കാർ അനുവദിക്കണമെന്ന് ലോകപ്രശസ്ത ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യം കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിർബന്ധമായും ഹെൽത്ത് ഇൻഷൂറൻസ്കാർഡ് അടക്കം ഇവർക്ക് അനുവദിക്കണം ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. എങ്കിലേ സാമൂഹികമായും സാമ്പത്തികമായും ട്രാൻസ്ജെൻഡേഴ്സിന്
സമൂഹത്തിൽ തുല്യത ലഭിക്കുകയുള്ളൂ.
ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കണം ( ട്രാൻസ്ജെൻഡേഴ്സിന്ആവശ്യമായ താമസസൗകര്യം അടക്കം സർക്കാർ ഒരുക്കണം.
2015 ന് സർക്കാർ ട്രാൻസ്ജെൻഡർ നയം കൊണ്ടു വന്നിട്ടുണ്ട്
തമിഴ്നാട്ടിൽ ട്രാൻസ്ജൻ ഴ്സിന് സംരഭങ്ങൾ തുടങ്ങാൻ പതിനഞ്ചായിരം രൂപ ഗ്രാൻഡ് നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെ ഇത്തരം സംവിധാനങ്ങളില്ല. കേരള മുഖ്യമന്ത്രി ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നമനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണം.
ട്രാൻസ്ജെൻഡേഴ്സ് നെ നിയമപരമായി സുപ്രീംകോടതി 2014 ൽ നിയമംമൂലം അംഗീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം ഒരുക്കിയാലേ ട്രാൻസ് ജൻഡേഴ്സിന് സമൂഹത്തിൽ വേണ്ട പരിഗണന ലഭിക്കുകയുള്ളൂ എന്നും കൽക്കി സുബ്രമണ്യം പറഞ്ഞു.
ആകാശവാണി കണ്ണൂർ മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.