തളിപ്പറമ്പ് കുറുമാത്തൂരിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് വളണ്ടിയർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശൻ എസ്.പി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്കും പരിചരണം ആവശ്യമായവർക്കും മികച്ച സേവനം ലഭ്യമാക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ്: കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് വളണ്ടിയർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശൻ എസ്.പി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്കും പരിചരണം ആവശ്യമായവർക്കും മികച്ച സേവനം ലഭ്യമാക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിജേഷ് നമ്പ്യാർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് വളണ്ടിയർമാരുടെ സജീവ പങ്കാളിത്തവും അവരുടെ ധാർമ്മികമായ കടമകളും ബോധവൽക്കരിക്കുന്നതായിരുന്നു പരിശീലന ക്ലാസുകൾ.പാലിയേറ്റീവ് കെയർ കണ്ണൂർ ജില്ലാ കോഡിനേറ്റർ സനോജ്, സെക്കൻഡറി പാലിയേറ്റീവ് നേഴ്സ് ബീന അഗസ്റ്റിൻ, കുറുമാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നേഴ്സുമാരായ രേഷ്മ, കൃഷ്ണജ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി പാലിയേറ്റീവ് വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുത്തു.