കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാത്ഥിനി മരിച്ചു

ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം.

 

വടകര :ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് തട്ടിയത്. അങ്കമാലിയിലെ കോളേജിൽ വിദ്യാർത്ഥിയായ നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു .മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം വടകര ഗവ. ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.