തലശേരിയിൽ സെപ്തംബർ ആറിന് ഗതാഗത നിയന്ത്രണം
മഞ്ഞോടിയിൽ അപകടാവസ്ഥ യിലുള്ള കൂറ്റൻ മരം മുറിച്ചുനിക്കു ന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ആറുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺകാരായി
തലശേരി:മഞ്ഞോടിയിൽ അപകടാവസ്ഥ യിലുള്ള കൂറ്റൻ മരം മുറിച്ചുനിക്കു ന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ആറുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺകാരായി ചന്ദ്രശേഖരനും ട്രാഫിക് എസ്ഐ സജിത്തും അറിയിച്ചു. മഞ്ഞോടിയിൽ പുതുതായി നിർ മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് എതിർവശത്ത് രണ്ട് കെട്ടിടങ്ങൾ.
ഇടയിലുള്ള മരമാണ് മുറിക്കുന്നത്. സമീപത്തെ കെട്ടിടങ്ങൾ ക്കും പൊതുജനങ്ങൾക്കും കെഎസ്ഇബി ലൈനുകൾക്കും ഭീഷണിയായതിനെത്തുടർന്നാ ണ് നടപടി. നഗരസഭാ ഓഫി സിൽ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാ നം. രാവിലെ ആറിന് ആരംഭിക്കു ന്ന പ്രവൃത്തി പകൽ രണ്ടോടെ പൂ ർത്തിയാക്കാനാണ് ലക്ഷ്യം.ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മാടപ്പിടിക വഴി വരുന്ന വാഹനങ്ങൾ ടെംപിൾ ഗേറ്റ് സൈദാർപള്ളി വഴി പോകണം. തിരിച്ചുപോകുന്ന വാഹനങ്ങളും ഇതേ വഴി ഉപയോഗിക്കണം. മനേക്കര, കോപ്പാലം ഭാഗങ്ങളി ൽനിന്ന് വരുന്ന വാഹനങ്ങൾ മാ ഹി ബൈപാസ് സർവീസ് റോഡ് വഴി എരഞ്ഞോളിപ്പാലം ചിറ ക്കര വഴി കടന്നുപോകണമെന്ന് നഗരസഭാ ചെയർമാൻകാരായി ചന്ദ്രശേഖരൻ അറിയിച്ചു.