ഗതാഗതക്കുരുക്കഴിക്കാൻ റോഡിലിറങ്ങി ജനപ്രതിനിധി ; മാതൃകയായി പയ്യന്നൂർ നഗരസഭാ മെമ്പർ ടി.വി. രജിത
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സ്വയം ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് ജനപ്രതിനിധി. പയ്യന്നൂർ നഗരസഭ പതിനെട്ടാം വാർഡ് മെമ്പറായ ടി.വി. രജിതയാണ് രാവിലെ മുതൽ പയ്യന്നൂർ എൽ.ഐ.സി ജംഗ്ഷനിൽ വാഹന നിയന്ത്രണവുമായി നേരിട്ട് രംഗത്തിറങ്ങിയത്.
പയ്യന്നൂർ : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സ്വയം ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് ജനപ്രതിനിധി. പയ്യന്നൂർ നഗരസഭ പതിനെട്ടാം വാർഡ് മെമ്പറായ ടി.വി. രജിതയാണ് രാവിലെ മുതൽ പയ്യന്നൂർ എൽ.ഐ.സി ജംഗ്ഷനിൽ വാഹന നിയന്ത്രണവുമായി നേരിട്ട് രംഗത്തിറങ്ങിയത്.
ഓഫീസുകളും സ്കൂളുകളും സജീവമാകുന്ന രാവിലത്തെ തിരക്കേറിയ സമയത്ത് എൽ.ഐ.സി ജംഗ്ഷനിലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ മെമ്പർ തന്നെ മുൻകൈ എടുത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു. നഗരത്തിലെ യാത്രാദുരിതം കുറയ്ക്കുന്നതിനായി പ്രമുഖ റോഡുകളിൽ നിലവിൽ വൺവേ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാർക്കിങ് ലംഘനങ്ങൾ തടയാൻ കർശന നടപടിയാണ് നഗരസഭ സ്വീകരിക്കുന്നത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഉടൻ നീക്കം ചെയ്യാനും നിയമലംഘകർക്കെതിരെ നടപടിയെടുക്കാനും പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ യാത്രാബുദ്ധിമുട്ട് കണ്ടറിഞ്ഞ് റോഡിലിറങ്ങി സേവനം ചെയ്ത വാർഡ് മെമ്പറുടെ ഇടപെടലിന് നാട്ടുകാരിൽ നിന്നും യാത്രക്കാരിൽ നിന്നും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.