ചൊറുക്കളയിൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി

തളിപറമ്പ് - ഇരിട്ടി സംസ്ഥാന പാതയിലെ ചൊറുക്കള പെട്രോള്‍പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മരം റോഡിലേക്ക് വീണു രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി

 

കുറുമാത്തൂര്‍ : തളിപറമ്പ് - ഇരിട്ടി സംസ്ഥാന പാതയിലെ ചൊറുക്കള പെട്രോള്‍പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മരം റോഡിലേക്ക് വീണു രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി.ഈ സമയം റോഡിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്അഗ്നിശമനസേനയെത്തി മരം മുറിച്ചു നീക്കി.പോലീസ്, റവന്യു-പഞ്ചായത്ത് അധികൃതര്‍, കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവരും സ്ഥലത്തെത്തി.   നാട്ടുകാരുടെ  സഹായത്തോടെമരം മുറിച്ചുനീക്കി രണ്ടുമണിക്കൂറോളം തടസപ്പെട്ട വാഹനഗതാഗതം പുന:സ്ഥാപിച്ചു.