ചുഴലി -ചെങ്ങളായി റോഡിൽ വൻ ഗർത്തം: ഗതാഗതം നിരോധിച്ചു
ചുഴലി - ചെങ്ങളായി റോഡിലെ പനം കുന്നിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ബുധനാഴ്ച്ച രാവിലെയാണ് ഗർത്തം വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്
Jun 4, 2025, 12:11 IST
തളിപറമ്പ് : ചുഴലി - ചെങ്ങളായി റോഡിലെ പനം കുന്നിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ബുധനാഴ്ച്ച രാവിലെയാണ് ഗർത്തം വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ സ്ഥലത്തെത്തി. തുടർന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
സോയിൽ പൈപ്പിങ്ങ് പ്രതിഭാസമാണ് ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് ചുഴലി - ചെങ്ങളായി റോഡിൽ വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചു. സംഭവത്തിൽ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തളിപറമ്പ് തഹസിൽദാർ അറിയിച്ചു.