മദ്യപന്മാരെ കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പിലെ വ്യാപാരികൾ
കോർട്ട് റോഡിലുള്ള വ്യാപാരികൾ കാൽനടയാത്രക്കാർ വാഹനങ്ങൾ മദ്യപിച്ചെത്തുന്നവരെ കൊണ്ട് പൊറുതിമുട്ടുന്നു. പ്രത്യേകിച്ച് ഞായറാഴ്ച ദിവസങ്ങളിൽ .
കഴിഞ്ഞദിവസം ഈ രീതിയിൽ ഒരു വ്യക്തി വീഴുകയുംതലക്ക് പരിക്ക് പറ്റുകയും അവസാനം ആംബുലൻസ് വരുത്തിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു വ്യാപാരികൾ
തളിപ്പറമ്പ് : തളിപ്പറമ്പിലെ കോർട്ട് റോഡിലുള്ള വ്യാപാരികകളും കാൽനടയാത്രക്കാരും വാഹനങ്ങളും മദ്യപിച്ചെത്തുന്നവരെ കൊണ്ട് പൊറുതിമുട്ടുന്നു. പ്രത്യേകിച്ച് ഞായറാഴ്ച ദിവസങ്ങളിൽ .ദിനേന മദ്യപിച്ച് വ്യാപാര സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും മുന്നിലും റോഡിലും ആളുകൾക്ക് വഴി പോവാനും വാഹനങ്ങൾക്ക് ഗതാഗത തടസ്സം സൃഷ്ടിച്ചും വലിയ വിഷയങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയാണ്.
ഇതിനെതിരെ ശക്തമായ രീതിയിൽ നടപടികൾ എടുത്തില്ലെങ്കിൽ ഒരുപാട് അപകടങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. കഴിഞ്ഞദിവസം ഈ രീതിയിൽ ഒരു വ്യക്തി വീഴുകയുംതലക്ക് പരിക്ക് പറ്റുകയും അവസാനം ആംബുലൻസ് വരുത്തിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു വ്യാപാരികൾ.
പട്ടണത്തിൽ വരുന്ന ജനങ്ങൾക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും സമാധാനത്തോടെ യാത്ര ചെയ്യുന്നതിന് വേണ്ട സൗകര്യം ഏർപ്പെടുത്തണമെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും അധികാരികളും ഇതിൽ ഇടപെടണമെന്നും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ. എസ്. റിയാസ് പറഞ്ഞു