ടൗൺ ശുചീകരണത്തിന് കൂട്ടായ്മ :ടീം കാടാച്ചിറ രൂപീകരണ യോഗം ചേർന്നു

കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 'ബീക്കൺ ടൗണായി കാടാച്ചിറ ടൗൺ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി, ടൗണിന്റെ ശുചിത്വ നിലവാരം ഉയർത്തുന്നതിനായി "ടീം കാടാച്ചിറ" എന്ന  ശുചിത്വ ടീം രൂപീകരിക്കുന്നതിനുള്ള യോഗം ചേർന്നു .

 

കാടാച്ചിറ:കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 'ബീക്കൺ ടൗണായി കാടാച്ചിറ ടൗൺ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി, ടൗണിന്റെ ശുചിത്വ നിലവാരം ഉയർത്തുന്നതിനായി "ടീം കാടാച്ചിറ" എന്ന  ശുചിത്വ ടീം രൂപീകരിക്കുന്നതിനുള്ള യോഗം ചേർന്നു .കാടാച്ചിറ ഗ്രാമോദയ വായനശാലയിൽ .കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ  ഉദ്ഘാടനം ചെയ്തു.  

വാർഡ് മെമ്പർ ഹഫ്സീന സ്വാഗതം പറഞ്ഞു.പ്രസീത പ്രേമരാജൻ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ)  അധ്യക്ഷയായി.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അക്ഷയ ടി.സി,12ാം വാർഡ് മെമ്പർ CK ബാബുരാജ്,13ാം വാർഡ്‌ മെമ്പർ വി.സന്ധ്യ  സംസാരിച്ചു.സെപ്റ്റംബർ 20 ന് ശുചീകരണ പരിപാടിയുടെ  ഉദ്ഘാടനം നടത്താൻ തീരുമാനിച്ചു.പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീസ് നന്ദി പറഞ്ഞു.