ടൂറിസ്‌റ്റ് ബസ് ജീവനക്കാരൻ കണ്ണൂർ സിറ്റിയിലെ ക്വാർട്ടേഴ്സിൽ
മരിച്ചനിലയിൽ
മരിച്ചനിലയിൽ
വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർസിറ്റി കൊടപറമ്പിലെ ക്വാർട്ടഴ്സിൽ സിറ്റി സ്വദേശിയായ മുഹമ്മദ് റിജാസാണ് മരിച്ചത്. ഇയാൾ ഇവിടെഒറ്റയ്ക്കാണ് താമസം. വീട്ടിൽ നിന്ന് ദുർഗന്ധം പുറത്ത് വന്നതിനെതുടർന്ന് പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Apr 23, 2026, 16:59 IST
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർസിറ്റി കൊടപറമ്പിലെ ക്വാർട്ടഴ്സിൽ സിറ്റി സ്വദേശിയായ മുഹമ്മദ് റിജാസാണ് മരിച്ചത്. ഇയാൾ ഇവിടെഒറ്റയ്ക്കാണ് താമസം. വീട്ടിൽ നിന്ന് ദുർഗന്ധം പുറത്ത് വന്നതിനെതുടർന്ന് പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസ് ക്ലിനറാണ് റിജാസ് . കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.