'പരിശോധനയുടെ ഓമനപ്പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് നിർത്തലാക്കുക' : തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ

പരിശോധനയുടെ ഓമനപ്പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് നിർത്തലാക്കുക എന്ന ആവശ്യവുമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. പ്രാദേശിക തലത്തിലും ആഗോളതലത്തിലും പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച് മുന്നോട്ടുപോകുകയാണ് ജനങ്ങൾ.

 

സർക്കാർ ഉത്തരവുകൾ നടപ്പിലാക്കുമ്പോഴും നിയമനിർമ്മാണം നടത്തുമ്പോഴും അത് കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്‌ഥർ പൊതുജനങ്ങളുടെ പക്കലും വ്യാപാരികളുടെ പക്കലും പരിശോധന നടത്തി നിയമപ്രകാരം നിരോധിച്ച ഉത്പന്നങ്ങളും മറ്റ് സാമഗ്രികളും നിർമ്മാണം നടത്തുന്ന സ്‌ഥലങ്ങളിൽ പരിശോധന നടത്താതെ അവർക്ക് അനുമതി കൊടുത്തുകൊണ്ട് ഉദ്യോഗസ്ഥ‌ർ ഡബിൾ ഗെയിം നടത്തുകയാണ്. കൃത്യമായ രീതിയിൽ ലൈസൻസ് എടുത്ത് വ്യാപാരം നടത്തുന്ന വ്യാപാരികളെ സ്വതന്ത്രമായും മനസ്സമാധാനത്തോടും വ്യാപാരം ചെയ്യുവാൻ അനുവദിക്കണമെന്നും മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് : പരിശോധനയുടെ ഓമനപ്പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് നിർത്തലാക്കുക എന്ന ആവശ്യവുമായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. പ്രാദേശിക തലത്തിലും ആഗോളതലത്തിലും പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ച് മുന്നോട്ടുപോകുകയാണ് ജനങ്ങൾ. ഉപജീവനത്തിനായി വ്യാപാരം ചെയ്യുന്ന ലൈസൻസും നികുതികളും മറ്റു സർക്കാർ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങൾ നടത്തി വ്യാപാരം നടത്തുന്ന വ്യാപാരികളുടെ മേൽ പരിശോധനയുടെ പേര് പറഞ്ഞു ഉദ്യോഗസ്‌ഥർ വിപണിയിൽ ഏറ്റവും തിരക്കുള്ള ഉത്സവത്തിൻ്റെയും പെരുന്നാളിൻ്റെയും തിരക്കിനിടയിൽ പരിശോധനയുടെ പേര് പറഞ്ഞു ലൈസൻസ് എടുത്ത വ്യാപാരികളെ പീഡിപ്പിക്കുന്നത് നിർത്തലാക്കണമെന്ന് തളിപ്പറമ്പ പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പറഞ്ഞു. 

അനധികൃതമായി വ്യാപാരം നടത്തുന്നവരെയും പട്ടണങ്ങളിൽ ഗതാഗതക്കുരു ഉണ്ടാക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ചില സ്‌ഥാപനങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് വിശ്വാസികളുടെയും പൊതുജനങ്ങളുടെയും വിശേഷ ദിവസങ്ങളുടെ തലേന്ന് വിപണിയിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന സമയത്തു അനധികൃത വ്യാപാരം നടത്തുന്നവർക്കെതിരെ നടപടിയൊന്നും എടുക്കാതെ വ്യാപാരസ്‌ഥാപനങ്ങൾ നടത്തുന്ന വ്യാപാരിക്കുക്കെതിരെ നടപടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ആവില്ല. ഇതിനെതിരെ വ്യാപാര സംഘടന തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും നിയമങ്ങൾ പാലിക്കുന്നത് സംരക്ഷണം കിട്ടുന്നതിനു വേണ്ടിയിട്ടാണ് അല്ലാതെ ഡിപ്പാർട്ട്മെൻ്റ്കൾക്കും ഉദ്യോഗസ്‌ഥർക്കും സർക്കാറിനും നടപടികളും കേസും പിഴയും കൊടുക്കാൻ വേണ്ടി മാത്രം വിധിക്കപ്പെട്ടവരാക്കാൻ വേണ്ടിയല്ല. 

സർക്കാർ ഉത്തരവുകൾ നടപ്പിലാക്കുമ്പോഴും നിയമനിർമ്മാണം നടത്തുമ്പോഴും അത് കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്‌ഥർ പൊതുജനങ്ങളുടെ പക്കലും വ്യാപാരികളുടെ പക്കലും പരിശോധന നടത്തി നിയമപ്രകാരം നിരോധിച്ച ഉത്പന്നങ്ങളും മറ്റ് സാമഗ്രികളും നിർമ്മാണം നടത്തുന്ന സ്‌ഥലങ്ങളിൽ പരിശോധന നടത്താതെ അവർക്ക് അനുമതി കൊടുത്തുകൊണ്ട് ഉദ്യോഗസ്ഥ‌ർ ഡബിൾ ഗെയിം നടത്തുകയാണ്. കൃത്യമായ രീതിയിൽ ലൈസൻസ് എടുത്ത് വ്യാപാരം നടത്തുന്ന വ്യാപാരികളെ സ്വതന്ത്രമായും മനസ്സമാധാനത്തോടും വ്യാപാരം ചെയ്യുവാൻ അനുവദിക്കണമെന്നും മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് കെ എസ് റിയാസ്, ജനറൽ സെക്രട്ടറി വി താജുദ്ദീൻ, ട്രഷറർ ടി ജയരാജ്, വൈസ് പ്രസിഡണ്ട് മുസ്തഫ, സെക്രട്ടറിമാരായ കെ കെ നാസർ, സി ടി അഷ്റഫ്  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.