എംഡിഎംഎ കേസ്; ചന്തേരയിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ തൂഫാൻ പോരാളി
ചന്തേരയിൽഎംഡിഎംഎ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ തൂഫാൻ പോരാളിയെന്ന് വിവരം. ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തൃക്കരിപ്പൂർ: ചന്തേരയിൽഎംഡിഎംഎ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ തൂഫാൻ പോരാളിയെന്ന് വിവരം. ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോഡ് ഷോയിലും മുഹമ്മദ് ഹുസൈൻ പങ്കെടുത്തിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കലിലും പങ്കാളിയായി.
ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന് അഭിമാനിക്കാം’ എന്ന് മുഹമ്മദ് ഹുസൈൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ലഹരിക്കെതിരെ പ്രഭാത നടത്തം എന്ന പരിപാടിയിൽ ജാഥാ ക്യാപ്റ്റൻ മുഹമ്മദ് ഹുസൈനായിരുന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു മാത്താറയുടെ കൈയിൽ നിന്ന് പതാക ഏറ്റുവാങ്ങിയാണ് ഇയാൾ പ്രഭാത നടത്തം നയിച്ചത്. ടീം വീഡി സതീശൻ എന്ന സാമൂഹ്യ മാധ്യമ പേജിൻ്റെ കോർഡിനേറ്ററാണ് മുഹമ്മദ് ഹുസൈൻ. മുഖ്യമന്ത്രി വി ഡി സതീശനൊപ്പമുള്ള ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഹുസൈന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ മുഖ്യമന്ത്രിയോടൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുണ്ട്.
കേസിലെ മറ്റ് പ്രതികളായ അബ്ദുൾ സലാമും മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രിയുടെ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. സലാമിൻ്റെ വീട്ടിൽ വി ഡി സതിശൻ എത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുഹമ്മദ് ഹുസൈന്റെ പെരുമ്പാവൂരിലെ വീട്ടിലും സതീശൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് 130 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ സലാമും മുഹമ്മദ് ഹുസൈനും പിടിയിലായത്. പ്രതികൾ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം നിയമസഭാ മന്ദിരത്തിലും എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രതികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കാണാം.