ടി.എം.സി നമ്പർ തർക്കം: റോഡിൽ ഏറ്റുമുട്ടിയ ഓട്ടോഡ്രൈവർമാർക്കെതിരെ കേസെടുത്തു

ടി.എം സി നമ്പർ തർക്കത്തെ  ചൊല്ലി തലശേരി നഗരത്തിൽ ഓട്ടോഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലിസ് കേസെടുത്തു. ടി.എം. സി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരെ എവി.കെ നായർ റോഡിൽ നിന്നും കയറ്റിയതാണ് തർക്കത്തിന് കാരണമായത് പൊന്ന്യം

 

തലശേരി : ടി.എം സി നമ്പർ തർക്കത്തെ  ചൊല്ലി തലശേരി നഗരത്തിൽ ഓട്ടോഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലിസ് കേസെടുത്തു. ടി.എം. സി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരെ എവി.കെ നായർ റോഡിൽ നിന്നും കയറ്റിയതാണ് തർക്കത്തിന് കാരണമായത് പൊന്ന്യം പാലത്തെ ഓട്ടോറിക്ഷതൊഴിലാളി കോണിൻ്റവിട അബൂബക്കർ സിദ്ദിഖിനെ ടി.എം. സി നമ്പറുള്ള ഓട്ടോഡ്രൈവർ ചേറ്റംകുന്ന് സ്വദേശി കെ.വി ഹൗസിൻ ജാസിർ മർദ്ദിക്കുകയും സിദ്ദിഖ് ജാസിറിൻ്റെ ഓട്ടോ തകർക്കുകയും ചെയ്തു.

പരസ്യമായി ഏറ്റുമുട്ടിയ ഇരുവർക്കും പരുക്കേറ്റിട്ടുണ്ട ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തലശേരി ടൗൺ പൊലിസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.