ടി. കെ ഡി യുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ : മന്ത്രി സണ്ണി ജോസഫ് ആദരാഞ്ജലികളർപ്പിച്ചു
ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പഞ്ചായത്ത് ശ്മശാനത്തിൻ നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിടി. കെ ഡി യുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
മുഴപ്പിലങ്ങാട് : ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പഞ്ചായത്ത് ശ്മശാനത്തിൻ നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിടി. കെ ഡി യുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ . മന്ത്രി സണ്ണി ജോസഫ് ആദരാഞ്ജലികളർപ്പിച്ചു. കണ്ണൂർജില്ലാ കലക്ടർ പി. വിഷ്ണു രാജ് പുഷ്പചക്രം സമർപ്പിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെയുള്ള പോലീസ് ബഹുമതികളും ഒരുക്കും.
ഇതു സംബന്ധിച്ച് പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ജില്ലാ കളക്ടർക്കും പോലീസ് മേധാവികൾക്കും നിർദേശം നൽകി. ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ ടൂറിസം, സംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു. നാൽപ്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ച അദ്ദേഹം മലയാള നാടകത്തിന്റെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
എഴുത്തുകാരൻ എന്ന നിലയിലും നാടകപ്രവർത്തകൻ എന്ന നിലയിലും പ്രഭാഷകനായും കലാസംഘാടകനായും അദ്ദേഹം നൽകിയ സംഭാവനകൾ സാംസ്കാരിക കേരളം എന്നും ഓർമിക്കുമെന്ന് മന്ത്രി അഭിപ്രായപെട്ടു. മന്ത്രി സണ്ണി ജോസഫ് വ്യാഴാഴ്ച്ച രാത്രി ഒൻപതു മണിയോടെ ടികെ ഡി യുടെ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു.