തളിപ്പറമ്പ് താലൂക്കാശുപത്രിയിലേക്ക് അനുവദിച്ച അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ച്  ടി.കെ. ഗോവിന്ദൻ എംഎൽഎ 

ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ഇടപെടലിലൂടെ താലൂക്കാശുപത്രിയിലേക്ക് ലഭ്യമാക്കിയ അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് നിയോജകമണ്ഡലം ടി.കെ. ഗോവിന്ദൻ എംഎൽഎ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

 

താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് നിയോജകമണ്ഡലം ടി.കെ. ഗോവിന്ദൻ എംഎൽഎ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

തളിപ്പറമ്പ് : ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ഇടപെടലിലൂടെ താലൂക്കാശുപത്രിയിലേക്ക് ലഭ്യമാക്കിയ അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. താലൂക്ക് ഹോസ്പിറ്റൽ പരിസരത്ത് നടന്ന ചടങ്ങിൽ തളിപ്പറമ്പ് നിയോജകമണ്ഡലം ടി.കെ. ഗോവിന്ദൻ എംഎൽഎ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്.
 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. മുഹമ്മദ് ബഷീർ, പി.പി. വൽസല, പി. റജില, പി.സി. നസീർ, കൗൺസിലർമാരായ ടി. ബാലകൃഷ്ണൻ, അശോക് കുമാർ അഞ്ചാമര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ  താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അശ്വിൻ സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് സതി ആർ കെ എന്നവർ നന്ദിയും പറഞ്ഞു.