പാർട്ടിയുടെ സ്വാധീനത്തിൽ ജോലി നേടി ലക്ഷങ്ങൾ ശമ്പളം പറ്റുന്നവരാണ് ഞാൻ പാർട്ടി ഓഫിസിൽ നിന്ന് കഞ്ഞി കുടിച്ച കണക്ക് പറയുന്നത്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാൻ പാർട്ടിക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയിട്ടേയുള്ളൂവെന്നും  പാർട്ടിയുടെ സ്വാധീനത്തിൽ ജോലി നേടി ലക്ഷങ്ങൾ ശമ്പളം പറ്റുന്നവരാണ് ഞാൻ പാർട്ടി ഓഫിസിൽ നിന്ന് കഞ്ഞി കുടിച്ച കണക്ക് പറയുന്നതെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ  പറഞ്ഞു. 

 

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി 'യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്റർ. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാൻ പാർട്ടിക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയിട്ടേയുള്ളൂവെന്നും  പാർട്ടിയുടെ സ്വാധീനത്തിൽ ജോലി നേടി ലക്ഷങ്ങൾ ശമ്പളം പറ്റുന്നവരാണ് ഞാൻ പാർട്ടി ഓഫിസിൽ നിന്ന് കഞ്ഞി കുടിച്ച കണക്ക് പറയുന്നതെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ  പറഞ്ഞു. 

'തൻ്റെ ഭാര്യയെ ജയിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് പാർട്ടി സെക്രട്ടറി, സിപിഎമ്മിൻ്റെ എല്ലാ പ്രമുഖ നേതാക്കളും തളിപ്പറമ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പേരാവൂരിൽ ഇത്തരത്തിലുള്ള കേന്ദ്രീകരണം ഇല്ലെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ലോസ് ഓഫ് പേ വരെ പാർട്ടി പ്രവർത്തനത്തിന് വേണ്ടി ഞാൻ എടുത്തു. പാർട്ടിയിൽ നിന്നും ഞാൻ ഒന്നും നേടിയിട്ടില്ല, എൻ്റെ രാഷ്ട്രീയം പാർട്ടിയുടെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും എതിരെയാണ് .
എൻറെ കുടുംബവും ഞാനും പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. ഇന്നും പാർട്ടി തകരരുതെന്ന് വിചാരിക്കുന്നവരാണ് താൻ എന്നും യുഡിഎഫ് എനിക്ക് നൽകുന്ന പിന്തുണ കണ്ട് എൽഡിഎഫിന് അങ്കലാപ്പ് ആണെന്നും " തളിപ്പറമ്പിൽ ഇനിയൊരു മാറ്റം വേണമെന്നും ടി കെ ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ യു ഡി എഫ് നേതാക്കളായ ടി ജനാർദ്ദനൻ, സമദ് കടമ്പേരി, പി മുഹമ്മദ് ഇഖ്ബാൽ, പി കെ സരസ്വതി, കെ മുഹമ്മദ് ബഷീർ, തുടങ്ങിയവർ സംസാരിച്ചു.