തളിപ്പറമ്പിൽ ജയകേരള കളരി സംഘത്തിന്റെ നവീകരിച്ച കെട്ടിടവും ക്ലിനിക്കും ഫാർമസിയും ഉദ്ഘാടനം ചെയ്ത് ടി.കെ. ഗോവിന്ദൻ എം.എൽ.എ
ജയകേരള കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ കളരി ചാമ്പ്യൻഷിപ്പിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും ഓവറോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസ് വിതരണവും നവീകരിച്ച കെട്ടിടത്തിന്റെയും ക്ലിനിക്കിന്റെയും പുതിയ ഫാർമസിയുടെയും ഉദ്ഘാടനവും നടന്നു.
മനോജ് സി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷിജി വട്ടക്കാട് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനവും നിർവഹിച്ചു. പുതിയ ഫാർമസിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട് നിർവഹിച്ചു.
തളിപ്പറമ്പ് : ജയകേരള കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ കളരി ചാമ്പ്യൻഷിപ്പിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും ഓവറോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസ് വിതരണവും നവീകരിച്ച കെട്ടിടത്തിന്റെയും ക്ലിനിക്കിന്റെയും പുതിയ ഫാർമസിയുടെയും ഉദ്ഘാടനവും നടന്നു.
മനോജ് സി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷിജി വട്ടക്കാട് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സംസ്ഥാന കളരി ചാമ്പ്യൻഷിപ്പിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനവും നിർവഹിച്ചു. പുതിയ ഫാർമസിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട് നിർവഹിച്ചു.
എ. വിജയൻ ഗുരുക്കൾ, ഡോ. വിനേഷ് ഗുരുക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ജയകേരള കളരി സംഘത്തിലെ പരിശീലകരായ ഈ ഗുരുക്കന്മാർ കുട്ടികൾക്ക് കളരിപ്പയറ്റിൽ പരിശീലനം നൽകി വരുന്നു. കളരിപ്പയറ്റിന്റെ പ്രചാരണത്തോടൊപ്പം ആരോഗ്യപരിപാലന രംഗത്തും സേവനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്കും ഫാർമസിയും ആരംഭിച്ചിരിക്കുന്നത്.
കളരി ഗുരുക്കന്മാർ, രക്ഷിതാക്കൾ, കുട്ടികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കളരിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും കായിക-ആരോഗ്യ മേഖലകളിൽ സമൂഹത്തിന് മികച്ച സേവനം നൽകുന്നതിനുമുള്ള പുതിയ ചുവടുവെപ്പായി പരിപാടി മാറി.