കണ്ണൂർ മാലൂരിൽ  പന്നികെണിയിൽ കുടുങ്ങിയ പുലി  ചത്ത സംഭവം;  സ്ഥലമുടമയെ പ്രതിചേർക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധം

 മാലൂർ പഞ്ചായത്തിലെ പെരുവങ്ങാട്ടിൽ ജനവാസ മേഖലയിലെ പുലി പന്നിക്കെണിയിൽ കുടുങ്ങി വനപാലകർ വെടിവച്ച് പിടികൂടിയ പുലി ചത്തതിൽ സ്ഥലമുടമയായ കർഷകനെ പ്രതി ചേർത്ത് കേസെടുക്കാനുള്ള വനം വകുപ്പിൻ്റെ നീക്കം അപലപനീയമാണെന്ന് കർഷക സംഘം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

 

 കൂത്തുപറമ്പ്: മാലൂർ പഞ്ചായത്തിലെ പെരുവങ്ങാട്ടിൽ ജനവാസ മേഖലയിലെ പുലി പന്നിക്കെണിയിൽ കുടുങ്ങി വനപാലകർ വെടിവച്ച് പിടികൂടിയ പുലി ചത്തതിൽ സ്ഥലമുടമയായ കർഷകനെ പ്രതി ചേർത്ത് കേസെടുക്കാനുള്ള വനം വകുപ്പിൻ്റെ നീക്കം അപലപനീയമാണെന്ന് കർഷക സംഘം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

കർഷകൻ്റെ കൃഷിയിടത്തിൽ ആരോ വച്ച പന്നിക്കെണിയിൽ പുലി കുടുങ്ങിയത് സ്ഥലമുടമയുടെ കുറ്റമല്ല. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാനുള്ള ഉത്തരവാദിത്വം വനം വകുപ്പിൻ്താണ്. ഇത് പാലിക്കാതെ പുലി കെണിയിൽ കുടുങ്ങി ചത്തതിൽ സ്ഥലമുടമയായ കർഷകനെ ദ്രോഹിക്കുന്ന നടപടി ഒഴിവാക്കണമെന്നും കർഷകസംഘം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.  നടപടിയുമായി മുന്നോട്ടു പോകുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.