പയ്യന്നൂർ വെള്ളോറയിൽ വീണ്ടും പുലി 

വെള്ളോറ കോയിപ്ര - താളിച്ചാൽ റോഡിൽ പുലിയെ കണ്ടു. രാത്രി 7.30 ഓടെ കാർ യാത്രികരാണ് റോഡിനു കുറുകെ പുലി ഓടിമറിയുന്നതായി കണ്ടത്.

 

പയ്യന്നൂർ: വെള്ളോറ കോയിപ്ര - താളിച്ചാൽ റോഡിൽ പുലിയെ കണ്ടു. രാത്രി 7.30 ഓടെ കാർ യാത്രികരാണ് റോഡിനു കുറുകെ പുലി ഓടിമറിയുന്നതായി കണ്ടത്. ഇവർ മൊബൈലിൽ ദൃശ്യം പകർത്തി. അതേസമയം സമീപത്തായി പുലിയുടെ വിസർജ്യവും വനംവകുപ്പ് അധി കൃതർ കണ്ടെത്തി.

കഴിഞ്ഞ 10 ദിവസമായി വെള്ളോറയിലും പരിസര പ്രദേശത്തും പുലിയെ കണ്ടതായുള്ള അഭ്യൂഹം പരക്കുമ്പോഴും പുലിയുടെ ദ്യശ്യം കണ്ടെത്തി യിരുന്നില്ല. വനം വകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദ്യശ്യം പതിഞ്ഞില്ല. പുലിയെ പിടികൂടാനുള്ള കൂട് സ്‌ഥാപിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. വനം വകുപ്പ് പ്രദേശത്ത് പരിശോധന തുടരുകയാണ്.