തൃക്കരിപ്പൂരിൽ യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ മാച്ചിക്കാടിലെ രാജൻ-നിഷ ദമ്പതികളുടെ മകൻ ആദിത്യനാ (26) ണ് മരിച്ചത്.
Updated: Mar 24, 2026, 19:42 IST
തൃക്കരിപ്പൂർ : യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിനൂർ മാച്ചിക്കാടിലെ രാജൻ-നിഷ ദമ്പതികളുടെ മകൻ ആദിത്യനാ (26) ണ് മരിച്ചത്.
തലേന്ന് രാത്രി ഉറങ്ങാൻ കിടന്ന ആദിത്യനെ ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
സഹോദരി-ദേവനന്ദ. ചന്തേര പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.