തൃച്ഛംബരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

കണ്ണൂർ - കാസർകോട് ദേശീയപാതയിൽ തളിപറമ്പ് തൃച്ചംബരത്ത് ബൈക്കുകൾ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവനാ (55)ണ് മരിച്ചത്. ഈ മാസം ആറിന് രാവിലെയായിരുന്നു അപകടം.

 

തളിപ്പറമ്പ : കണ്ണൂർ - കാസർകോട് ദേശീയപാതയിൽ തളിപറമ്പ് തൃച്ചംബരത്ത് ബൈക്കുകൾ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവനാ (55)ണ് മരിച്ചത്. ഈ മാസം ആറിന് രാവിലെയായിരുന്നു അപകടം.

അന്നുമുതൽ അബോധാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ സജീവൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സലീം, അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ജിയോ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്.പരേതരായ ബാലൻ്റെയും കൗസല്യയുടെയും മകനാണ് മരണപ്പെട്ട സജീവൻ. ഭാര്യ: ദീപ (വയനാട്). മക്കൾ: അർജുൻ,ആദർശ്, അഭിജിത്ത്.സഹോദരങ്ങൾ: സുരേശൻ, അനിത. വൈകുന്നേരം 4 മണിക്ക് ചെപ്പന്നൂൽ ശങ്കരമഠത്തിലും തുടർന്ന് സ്വഭവനത്തിലും പൊതുദർശനം. സംസ്കാരം ഇന്ന് വൈകുന്നേരം വട്ടപ്പാറ ശ്മശാനത്തിൽ.