കണ്ണൂരിലെ മൂന്ന് ലെവൽ ക്രോസുകൾ ഇന്ന് മുതൽ അടച്ചിടും
അടിയന്തിര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി മൂന്ന് റെയിൽവേ ലെവൽ ക്രോസിംഗുകൾ അടച്ചിടുമെന്ന് സതേൺ റെയിൽവേ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
May 11, 2026, 09:15 IST
കണ്ണൂർ: അടിയന്തിര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി മൂന്ന് റെയിൽവേ ലെവൽ ക്രോസിംഗുകൾ അടച്ചിടുമെന്ന് സതേൺ റെയിൽവേ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കണ്ണപുരം പഴയങ്ങാടി ഭാഗത്തെ പള്ളിച്ചാൽ - കാവിൻ മുനമ്പ് (ഒതയമാടം) ലെവൽ ക്രോസിംഗ് ഇന്ന് രാവിലെ എട്ടു മുതൽ നാളെ രാത്രി 11 വരെയും കൊവ്വപ്പുറം - കുന്നങ്ങാട് ഭാഗത്തേത് മെയ് 13 ന് രാവിലെ 8 മുതൽ മെയ് 14 രാത്രി 11 മണി വരെയും കണ്ണപുരം വളപട്ടണം ഭാഗത്തെ പള്ളിക്കുന്ന് -ചാലാട് (പന്നേൻപാറ) ഭാഗത്തിലേത് മെയ് 18 ന് രാവിലെ എട്ടു മുതൽ മെയ് 19 രാത്രി 11 വരെയും അടച്ചിടും.