ആർ എസ് .എസ് പ്രവർത്തകൻ്റെ കൈവെട്ടിമാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ചു
ആര്‍എസ്എസ് പ്രവര്ത്തകന് റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രതികളായ ടെന്‍ഷന്‍ ശ്രീജിത്ത്
തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രതികളായ ടെന്‍ഷന്‍ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത്, പി.കെ. ഷഫീഖ്, ഷൈജു എന്നിവരാണ് കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്.
ശ്രീജിത്തിന് 14 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. ഷഫീഖിനും ഷൈജുവിനും എട്ടുവര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ശ്രീജിത്ത് ഒരു വര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേര് പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ് ശിക്ഷ അനുഭവിക്കണം.
2015 നവംബര്‍ 23നായിരുന്നു കേസനാസ്പദമായ സംഭവം. തശേരി കൊഴൂര് എന്ന സ്ഥലത്ത് ബസ് ക്ലീനറായിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് ടെന്‍ഷന്‍ ശ്രീജിത്ത്