യുവാവിനെയും കുടുംബത്തേയും തട്ടിക്കൊണ്ട് പോകാൻ ശ്രമം : മൂന്ന് പേർ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേര്‍ അറസ്റ്റില്‍. 

 

കണ്ണൂര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേര്‍ അറസ്റ്റില്‍. 

കാസർക്കോട് വിദ്യാനഗർ കല്ലക്കട്ടയിലെ മരുതംവയൽ വീട്ടിൽ അബുദുള്ള (41), കല്ലക്കട്ടി സ്വദേശിനായ് ത്തുടക്ക വീട്ടിൽ സമീർ (34), കുമ്പള അൻഗാഡിമുഖർ സ്വദേശി സെയ്ദാലി (30) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയും സംഘവും അറസ്റ്റ് ചെയ്തത്.

 കാസര്‍ഗോഡ് നായന്‍മാര്‍മൂല നല്ലത്തടുക്ക കല്ലക്കട്ടയിലെ  മരുതംവയല്‍ വീട്ടില്‍ പി.മുഹമ്മദ് ഷബീറിന്റെ പരാതിയിലാണ് കേസ്.  ഇന്നലെ രാത്രി 7 ന് താവക്കര ഐ.ഒ.സി ജംഗ്ഷനിലെ റോയല്‍ ഒമേഴ്‌സ് ഹോട്ടലിന് മുന്നില്‍ വെച്ച് അക്രമിച്ചതായാണ് പരാതി.