പാലയാട് വീടു കുത്തി തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ

ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിലെ പാലയാട് ചിറക്കുനിയിൽ വീടു കുത്തി തുറന്ന് സ്വർണവും പണവും അപഹരിച്ച കവർച്ചസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ 'വടകരയിലെ  നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.. മണി,തഞ്ചാവൂർ സ്വദേശികളായ   സെംഗിപ്പെട്ടിയിൽ മുത്തു ,ആർ. വിജയൻ എന്നിവരാണ് അറസ്റ്റിലായത്. എൻ കെ മണിയാണ് മോഷണത്തിൻ്റെ സൂത്രധാരനെന്ന് പൊലിസ് അറിയിച്ചു.
 

തലശേരി : ധർമ്മടം പൊലിസ് സ്റ്റേഷൻ പരിധിയിലെ പാലയാട് ചിറക്കുനിയിൽ വീടു കുത്തി തുറന്ന് സ്വർണവും പണവും അപഹരിച്ച കവർച്ചസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ 'വടകരയിലെ  നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.. മണി,തഞ്ചാവൂർ സ്വദേശികളായ   സെംഗിപ്പെട്ടിയിൽ മുത്തു ,ആർ. വിജയൻ എന്നിവരാണ് അറസ്റ്റിലായത്. എൻ കെ മണിയാണ് മോഷണത്തിൻ്റെ സൂത്രധാരനെന്ന് പൊലിസ് അറിയിച്ചു.


പാലയാട് ചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത റിട്ട.ഹെൽത്ത്  ഇൻസ്പക്ടർ പി.കെ.സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന്  സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികളായ മൂന്ന് പേരാണ് അറസ്റ്റിലായത്.സംഭവത്തിന്റെ  മുഖ്യ സൂത്രധാരൻ വടകര മുട്ടുങ്ങലിൽ താമസിക്കുന്ന നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.. മണി (40), തഞ്ചാവൂർ ഗാന്ധിനഗർ കോളനിയിലെ സെംഗിപ്പെട്ടിയിൽ മുത്തു (32), തഞ്ചാവൂർ വള്ളൂർ പെരിയ നഗറിലെ ആർ. വിജയൻ ( 35 )എന്നിവരാണ് അറസ്റ്റിലായത്.
മോഷണത്തിൻ്റെസൂത്രധാരൻ 'എൻ കെ. മണിയെ തലശ്ശേരി എഎസ്പിയുടെ പ്രതേക സ്ക്വാഡാണ് പിടികൂടിയത് .

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് രണ്ട് രണ്ട് പേർ കൊയ്ലാണ്ടി ഭാഗത്ത് ഉണ്ടെന്ന് അറിയുകയും വിവരം കൊയ്ലാണ്ടി പോലീസിന് കൈമാറി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊയ്ലാണ്ടി,പള്ളൂർ തുടങിയ സ്ഥലങ്ങളിലെ മോഷണത്തിന് പിന്നിൽ ഇതെ സംഘമാണെന്ന് പോലീസ് പറഞ്ഞു:ഇവരിൽ നിന്ന് കൊയ്ലാണ്ടി മോഷണകേ സുമായ് ബന്ധപ്പെട്ട സ്വർണ്ണവും കണ്ടെടുത്തു.ഇക്കഴിഞ്ഞ 16 നായിരുന്നുചിറക്കുനി മാണിയത്ത് സ്കൂളിനടുത്തെ റിട്ട.ഹെൽത്ത്  ഇൻസ്പക്ടർ പി.കെ.സതീശന്റെവീട് കുത്തി തുറന്ന് 5 പവൻ സ്വർണവും അയ്യായിരുരൂപയും കവർന്നത്.പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയൽ പറമ്പിലെ ഷാജിയുടെ ഇരു ചക്ര വാഹനവും കവർന്നു. ബൈക്ക് പിന്നീട് എരഞ്ഞോളി കണ്ടിക്കൽ  ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ധർമ്മടം എസ്.ഐ.സജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതികൾക്കായി അന്വേഷണം നടത്തിയത്.